Connect with us

National

പോളിംഗ് ബൂത്തിന് മുന്നില്‍വെച്ച് എഎഎപി പ്രവര്‍ത്തകനുനേരെ അല്‍ക ലാംബയുടെ മര്‍ദന ശ്രമം-വീഡിയോ

Published

|

Last Updated

ന്യൂഡല്‍ഹി | പോളിംഗ് ബൂത്തിനു മുന്നില്‍ വെച്ച് ആം ആദ്മി പ്രവര്‍ത്തകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ആം ആദ്മി എംഎല്‍എയുമായ അല്‍ക ലാംബ. മകനെക്കുറിച്ച് ആം ആദ്മി പ്രവര്‍ത്തകന്‍ പറഞ്ഞ ചില പരാമര്‍ശങ്ങളാണ് അല്‍ക ലാംബയെ പ്രകോപിപ്പിച്ചത്.

അല്‍ക ലാംബ ആപ് പ്രവര്‍ത്തകനെ മര്‍ദിക്കാനായി കൈ വീശുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മജ്‌നു കാ തില പോളിംഗ് ബൂത്തിന് മുന്നില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം . ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെ അല്‍ക ലാംബ ആക്രമിച്ചപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് സ്ഥലത്തു നിന്ന് മാറ്റുകയുമായിരുന്നു.

ചാന്ദ്‌നി ചൗക്ക് എം എല്‍ എയായ അല്‍ക ലാംബ ആം ആദ്മി പാര്‍ട്ടിയുമായും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ നിന്നു തന്നെയാണ് അവര്‍ ജനവിധി തേടുന്നത്.