Connect with us

National

എന്റെ ആറാമിന്ദ്രിയം പറയുന്നു ബിജെപി വന്‍ വിജയത്തോടെ ഡല്‍ഹി പിടിക്കുമെന്ന് : മനോജ് തിവാരി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വന്‍ വിജയത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നാണ് തന്റെ ആറാമിന്ദ്രിയം പറയുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി.തന്റെ നേതൃത്വത്തില്‍ ബിജെപി അമ്പതിലധികം സീറ്റ് നേടി ഭരണം പിടിക്കും. എന്നാല്‍ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് മനോജ് തിവാരി മറുപടി പറഞ്ഞില്ല. ഡല്‍ഹിയിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡല്‍ഹിയില്‍ ബിജെപി 50ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പ് ദിനത്തില്‍ ബിജെപിക്ക് അനുകൂലമായ സ്പന്ദനങ്ങള്‍ എല്ലാ ഭാഗത്തുനിന്നും തിരിച്ചറിയാനാകുന്നുണ്ട്. ആറാം ഇന്ദ്രിയത്തില്‍ വിശ്വസിക്കുകയാണെങ്കില്‍, ഇന്ന് എന്റെ ആറാമിന്ദ്രിയം പറയുന്നത് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ്, മനോജ് തിവാരി പറഞ്ഞു.

ബിജെപി ഇത്തവണ 50ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും മനോജ് തിവാരി പറഞ്ഞു. വിജയം നേടിയാല്‍ ബിജെപിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ബിജെപി 50ല്‍ അധികം സീറ്റുകളില്‍ വിജയിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ഷും വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

Latest