Connect with us

International

ചൈനയില്‍ കൊറോണ ബാധിച്ച് അമേരിക്കന്‍ പൗരന്‍ മരിച്ചു

Published

|

Last Updated

ബീജിങ്  |ചൈനയില്‍ കൊറോണ ബാധിച്ച് അമേരിക്കന്‍ പൗരന്‍ മരിച്ചു. ആദ്യമായാണ് ചൈനയില്‍ കൊറോണ രോഗബാധയില്‍ വിദേശി മരിക്കുന്നത്. വുഹാനിലുണ്ടായിരുന്ന അറുപതുകാരനായ യുഎസ് പൗരനാണ് മരിച്ചത്. മരണം യുഎസ് എംബസി ശനിയാഴ്ചയാണ് സ്ഥിരീകരിച്ചത്. വുഹാനില്‍ത്തന്നെയുള്ള ജപ്പാന്‍ പൗരനായ അറുപതുകാരനും മരിച്ചിട്ടുണ്ട്. പക്ഷേ ഇത് കൊറോണ ബാധിച്ചാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കൊറോണയാണ് മരണ കാരണമെന്നു തെളിഞ്ഞാല്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ ജപ്പാന്‍കാരനാകും ഇയാള്‍.

അമേരിക്കക്കാരന്റെ മരണം കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 723 ആയി. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും ഒരോ മരണം കൂടി കണക്കാക്കിയാല്‍ ആകെ മരിച്ചവരുടെ എണ്ണം 725 ആയി. ചൈനയില്‍ 19 വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് മരിച്ച അമേരിക്കക്കാരന്റെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

Latest