Connect with us

Malappuram

നാം ഇപ്പോള്‍ അനുഭവിക്കുന്നത് ജാഗ്രത പാലിക്കാത്തതിന്റെ പ്രത്യാഘാതം: ആലങ്കോട് ലീലാകൃഷ്ണൻ

Published

|

Last Updated

തിരൂര്‍ | തിരഞ്ഞെടുപ്പിന് മുന്നേ നാം ജാഗ്രത പാലിക്കാത്തതിന്റെ പ്രത്യാഘാതമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍. എസ് വൈ എസ് വെസ്റ്റ് ജില്ലാ യുവജന റാലിയുടെ ഭാഗമായി തിരൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പൗരത്വം ഔദാര്യമല്ല സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളാണ് നമുക്ക് കൂടുതല്‍ കരുത്ത് പകരാന്‍ വഴിയൊരുക്കുന്നത്. പൗരത്വത്തിന്റെ അടിസ്ഥാനം മതമോ ജാതിയോ വര്‍ണ്ണമോ അല്ല. അത് ദേശവാസം മാത്രം ആണ്.

ദേശാഭിമാനം ആരെയും ബോധ്യപ്പെടുത്തേണ്ടതല്ല. ഇപ്പോഴത്തെ പ്രശ്‌നം മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ലെന്ന് തിരിച്ചറിയുക. നാളെ അത് കൃസ്ത്യാനികളെയും മറ്റന്നാള്‍ അത് മറ്റുള്ളവരെയും തേടിയെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌നല്‍കി.നിസാമുദ്ദീനും അജ്മീര്‍ ഖാജയും വെളിയങ്കോട് ഉമര്‍ ഖാളിയും കുഞ്ഞിമരക്കാരും ഇല്ലാതെ ഭാരതചരിത്രം പൂര്‍ണ്ണമാകില്ല. പൗരത്വ പ്രതിസന്ധികളെ നാം അതിജീവിക്കുക തന്നെ ചെയ്യും. ഉലമാ ആക്ടിവിസം കേരളത്തില്‍ തുടങ്ങിയനേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, മാപ്പിള കലാ അ്ക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, എസ് വൈ എസ് സംസ്ഥാന സെ്ര്രകട്ടറി എസ് ശറഫുദ്ദീന്‍, ജില്ലാ സെക്രട്ടറി റഹീം കരുവാത്തുകുന്ന് പ്രസംഗിച്ചു.

Latest