Connect with us

Malappuram

എസ് വൈ എസ് വെസ്റ്റ് ജില്ലാ യുവജനറാലിക്ക് മണിക്കൂറുകള്‍; പ്രതിനിധി സമ്മേളനത്തിന് ആയിരങ്ങള്‍

Published

|

Last Updated

തിരൂര്‍ (ആസാദി സ്ട്രീറ്റ്) | സമരപോരാട്ടങ്ങളുടെ തീഷ്ണമായ സ്മൃതികള്‍ ഇരമ്പുന്ന തിരൂരില്‍ എസ് വൈ എസ് വെസ്റ്റ് ജില്ലാ യുവജനറാലിക്ക് മണിക്കൂറുകള്‍ മാത്രം. പൗരത്വം ഔദാര്യമല്ല എന്ന പ്രമേയത്തില്‍ നടക്കുന്ന റാലി വൈകുന്നേരം നാല് മണിയോടെ തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ നിന്ന് ആരംഭിക്കും. ജില്ലയിലെ 609 യൂണിറ്റുകളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കുന്നതോടെ മറ്റൊരു മദീന മഖ്ദൂം തിരൂരില്‍ ആവര്‍ത്തിക്കും. ജില്ലാ, സോണ്‍ നേതാക്കള്‍ക്കു പിറകില്‍ ടീം ഒലീവ്, സാന്ത്വനം പ്രവര്‍ത്തകര്‍ പ്രത്യേക യൂണിഫോമില്‍ റാലിയുടെ ഭാഗമാകും.

രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിനെത്തിയത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍. രാവിലെ ഏഴ് മണിയോടെ തന്നെ ടൗണ്‍ഹാള്‍ നിറഞ്ഞു കവിഞ്ഞു. മതം, ആദര്‍ശം എന്ന വിഷയത്തില്‍ സ്വാദിഖ് സഖാഫി പെരിന്താറ്റിരി, തൊഴില്‍, വിദ്യാഭ്യാസം എന്ന വിഷയത്തില്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, സംസ്‌കാരം, സദാചാരം സ്വാദിഖ് വെളിമുക്ക്, അബ്ദൂല്‍ മജീദ് അരിയല്ലൂര്‍ പ്രസംഗിച്ചു. പൗരത്വം ഔദാര്യമല്ല എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ഡോ. ഹുസൈന്‍ രണ്ടത്താണി പ്രസംഗിച്ചു. 1.40ന് ഗുരുസന്നിധി, 2.15ന് പ്രാസ്ഥാനികം, മുന്നൊരുക്കം സെഷനുകള്‍ നടക്കും. 6.30ന് തിരൂര്‍ ആസാദി സ്ട്രീറ്റില്‍ പതിനായിരങ്ങള്‍ സംഗമിക്കുന്ന പൊതുസമ്മേളനം നടക്കും.

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പൊന്‍മള അ്ബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ത്വാഹാ തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, റഹ്മത്തുല്ല സഖാഫി എളമരം പ്രസംഗിക്കും. സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് ഫാറൂഖ് നഈമി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തും. പാവപ്പെട്ട പതിനാല് കുടുംബങ്ങള്‍ക്ക് എസ് വൈ എസ് നിര്‍മിച്ചു നല്‍കുന്ന ദാറുല്‍ഖൈര്‍ സമര്‍പ്പണവും സമ്മേളനത്തില്‍ നടക്കും.

Latest