Connect with us

Malappuram

എസ് വൈ എസ് വെസ്റ്റ് ജില്ലാ യുവജന റാലി ഇന്ന്

Published

|

Last Updated

തിരൂർ | “പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു” എന്ന പ്രമേയത്തിൽ എസ് വൈ എസ് വെസ്റ്റ് ജില്ലാ യുവജന റാലി ഇന്ന് തിരൂരിൽ നടക്കും. വൈകുന്നേരം നാലിന് തിരൂർ വാഗൺട്രാജഡി ടൗൺഹാൾ പരിസരത്ത് നിന്നാരംഭിക്കുന്ന റാലിയിൽ കാൽലക്ഷം പേർ അണിനിരക്കും. റാലി പൊതുസമ്മേളന വേദിയായ തലക്കടത്തൂർ ആസാദി സ്ട്രീറ്റിൽ സമാപിക്കും.

വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാർഥന നടത്തും. സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി, സയ്യിദ് ത്വാഹാ തങ്ങൾ തളീക്കര, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, റഹ്മത്തുല്ല സഖാഫി എളമരം പ്രസംഗിക്കും. 14 നിർധന കുടുംബങ്ങൾക്കുള്ള “ദാറുൽഖൈർ” ഭവന സമർപ്പണവും ചടങ്ങിൽ നടക്കും.

രാവിലെ എട്ടിന് നഗരിയിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി അധ്യക്ഷത വഹിക്കും. അബ്ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം സന്ദേശം നൽകും. ഒമ്പത് മണിക്ക് നടക്കുന്ന പഠനം സെഷനിൽ സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ആമുഖ ഭാഷണം നടത്തും. “മതം, ആദർശം” എന്ന വിഷയത്തിൽ സ്വാദിഖ് സഖാഫി പെരിന്താറ്റിരി, “സംസ്‌കാരം, സദാചാരം” വിഷയത്തിൽ സ്വാദിഖ് വെളിമുക്ക്, “രാഷ്ട്രീയം” എന്ന വിഷയത്തിൽ അബ്ദുൽ മജീദ് അരിയല്ലൂർ എന്നിവർ ക്ലാസ് എടുക്കും. 11.30ന് “പൗരത്വം ഔദാര്യമല്ല” എന്ന വിഷയത്തിൽ സെമിനാർ നടക്കും. ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ. എ പി അബ്ദുൽ വഹാബ്, ഡോ. ഹുസൈൻ രണ്ടത്താണി സംസാരിക്കും.

ഉച്ചക്ക് 1.40ന് നടക്കുന്ന ഗുരുസന്നിധി സെഷനിൽ ഷിറിയ ആലികുഞ്ഞി മുസ്‌ലിയാർ സംസാരിക്കും. 2.15ന് “എസ് വൈ എസിന്റെ വർത്തമാനം” എന്ന വിഷയത്തിൽ നടക്കുന്ന പ്രാസ്ഥാനികം സെഷനിൽ അലവി ഹാജി പുതുപ്പറമ്പ് ആമുഖഭാഷണം നടത്തും. മാളിയേക്കൽ സുലൈമാൻ സഖാഫി വിഷയാവതരണം നടത്തും. അബ്ദുൽ മജീദ് കക്കാട്, സി പി സൈതലവി ചെങ്ങര, മുഹമ്മദ് പറവൂർ പ്രസംഗിക്കും.

Latest