Connect with us

National

ശഹീന്‍ബാഗില്‍ കനത്ത സുരക്ഷ; ബൂത്തുകളില്‍ വലിയ തിരക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര ചരിത്രം രചിക്കുന്ന ശഹീന്‍ബാഗില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര. എല്ലാ ബൂത്തിന് മുന്നിലും അതിരാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ വരി നില്‍ക്കുകയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 40000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശഹീന്‍ബാഗില്‍ മാത്രം വിന്യസിച്ചിട്ടുള്ളത്,

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദിവസങ്ങളായി ശഹീന്‍ബാഗില്‍ പ്രക്ഷോഭം നടക്കുകയാണ്. എട്ട് മണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഇടമാണ് ശഹീന്‍ബാഗ്.