Connect with us

Sports

മികച്ച ബാറ്റ്‌സ്‌മാൻ കോലിയോ, സ്മിത്തോ ഉത്തരം പറഞ്ഞ് മാസ്റ്റർ കൂൾ

Published

|

Last Updated

മെൽബൺ | ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ ആരാണെന്ന ചർച്ചയാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയാണോ ആസ്‌ത്രേലിയയുടെ സ്റ്റീവ് സ്മിത്താണോ എന്നൊക്കെയാണ് ചർച്ച. എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.

കോലിയെയും സ്മിത്തിനെയും താരതമ്യം ചെയ്യുന്നതിനോട് താൻ ഒരുതരത്തിലും യോജിക്കുന്നില്ലെന്ന നിലപാടാണ് സച്ചിൻ സ്വീകരിച്ചത്. ഇരുവരും മികച്ച താരങ്ങളാണ്, അവർ നടത്തുന്ന പ്രകടനം ആസ്വദിക്കുകയാണ് ചെയ്യേണ്ടത്.

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം രസിപ്പിച്ചു കൊണ്ടിരിക്കുകയാണ് വിരാടും സ്മിത്തുമെന്നും അവരുടെ പ്രകടനം നമ്മൾ സന്തോഷത്തോടെ കണ്ടുകൊണ്ടിരിക്കുകയാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
ഒരു താരത്തെ മറ്റൊരു താരവുമായി താരതമ്യം ചെയ്യുന്നതിനോടു താൻ യോജിക്കുന്നില്ലെന്നും കളിച്ചിരുന്ന കാലത്ത് ബ്രയാൻ ലാറയ, റിക്കി പോണ്ടിംഗ്, ഡോൺ ബ്രാഡ്മാൻ, സുനിൽ ഗവാസ്‌കർ തുടങ്ങിയ ഒട്ടേറെ മികച്ച താരങ്ങളുമായി ക്രിക്കറ്റ് പ്രേമികൾ തന്നെ താരതമ്യം ചെയ്്തിട്ടുണ്ടെന്നും സച്ചിൻ പറഞ്ഞു. എന്നാൽ അപ്പോഴെല്ലാം തന്നെ വെറുതെ വിടണമെന്നാണ് ആവശ്യപ്പെട്ടതെന്നും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ കൂട്ടിച്ചേർത്തു.

Latest