Connect with us

National

ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വനിത പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍. പട്പട്ഗഞ്ച് വ്യവസായ മേഖല സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

രോഹിണി മെട്രോ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴി അക്രമി മൂന്ന് തവണ വെടിയുതിര്‍ക്കുകയുമായിരുന്നു. തലയില്‍ വെടിയേറ്റ പ്രീതി തല്‍ക്ഷണം മരിച്ചു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബാഗും മാലയും മോഷണം പോയിട്ടുണ്ട്. 2018 ബാച്ച് ഉദ്യോഗസ്ഥയായ രോഹിണി ഹരിയാന സ്വദേശിയാണ്.

Latest