Connect with us

International

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 717 ആയി; ധനസഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

Published

|

Last Updated

ബിജിങ്  |കൊറോണ വൈറസ് ചൈനയില്‍ ജീവനെടുത്തവരുടെ എണ്ണം 717 ആയി .സാര്‍സ് ബാധിച്ച് ചൈനയിലും ഹോങ്കോങിലും മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.

രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്.

ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് മരിച്ചു. ഇതിനിടെ ചൈനയില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ഹോങ്കോങ് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊറോണയെ ചെറുക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ, വൈറസ് ബാധ നേരിടാന്‍ ചൈനക്ക് 1,000 ലക്ഷം ഡോളര്‍ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു.

---- facebook comment plugin here -----

Latest