Connect with us

Sports

ഐ എസ് എൽ: നോർത്ത് ഈസ്റ്റിൽ ഗോളില്ലാ കളി

Published

|

Last Updated

ഗുവാഹത്തി | ഐ എസ് എല്ലിൽ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് നേർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിൽ സമനില.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ് സിയോട് 6-3ന് തകർന്നുപോയതിന്റെ നിരാശയിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഫോമിലല്ലാത്ത ഗോൾ കീപ്പർ ടി പി രഹനേഷിന് പകരം ബിലാൽ ഖാനാണ് ബ്ലാസ്റ്റേഴ്‌സിനായി വല കാത്തത്.

ഡിസംബറിൽ കൊച്ചിയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും സമനിലയായിരുന്നു ഫലം. 16 മത്സരങ്ങളിൽ മൂന്ന് ജയവും ആറ് സമനിലയും ഏഴ് തോൽവിയും ഉൾപ്പെടെ 15 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ രണ്ട് ജയവും ആറ് വീതം സമനിലയും തോൽവിയും ഉൾപ്പെടെ 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇന്ന് ശക്തരായ എ ടി കെയും ഒഡീഷയും തമ്മിലാണ് മത്സരം.

15 മത്സരങ്ങളിൽ ഒമ്പത് ജയവും മൂന്ന് വീതം സമനിലയും തോൽവിയും ഉൾപ്പെടെ 30 പോയിന്റുമായി എ ടി കെ രണ്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ ആറ് ജയവും മൂന്ന് തോൽവിയും ആറ് തോൽവിയുമുൾപ്പെടെ 21 പോയിന്റുമായി ഒഡീഷ ആറാം സ്ഥാനത്താണ്. 28 പോയിന്റുമായി ബെംഗളൂരു എഫ് സിയാണ് മൂന്നാമത്.

Latest