Connect with us

Uae

പ്രവാസികള്‍ക്ക് കരുതല്‍ നല്‍കുന്ന ബജറ്റ്: അദീബ് അഹമ്മദ്

Published

|

Last Updated

അബുദാബി | പ്രവാസ ജീവിതം നയിക്കുന്നവരെ കേരളത്തില്‍ കഴിയുന്നവരെ പോലെ തന്നെ പരിഗണിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം പ്രവാസികള്‍ക്ക് കൂടുതല്‍ കരുതലേകുന്നതാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദ് പറഞ്ഞു.

പ്രവാസികള്‍ക്ക് സുരക്ഷിതരാണെന്ന ബോധ്യം നല്‍കുന്ന ഒന്നാണിത്. ഇത് പ്രവാസികളുടെ കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ക്ക് കേരളം വേദിയാവുന്നതിനും കാരണമാവും. കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും പരിരക്ഷിച്ചുകൊണ്ട് വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ് പകരുന്ന പ്രഖ്യാപനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ബേക്കല്‍ – കോവളം ഹൈവേയടക്കം റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചത് വിനോദ സഞ്ചാര രംഗത്ത് കാര്യമായ മാറ്റമുണ്ടാക്കും. വിനോദ സഞ്ചാര രംഗത്ത് ഏറെ ക്രിയാത്മകമായ നിക്ഷേപം കൊണ്ടുവരുന്നതിനും ഇത് സഹായിക്കും.

കേരളത്തിന്റെ സമഗ്രമായ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.