Connect with us

Kerala

വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Published

|

Last Updated

താമരശ്ശേരി | കോടഞ്ചേരി പതങ്കയത്ത് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ താണിക്കാട്ട് മുജീബുര്‍റഹ്മാന്റെ മകനും ബി എസ് സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ സല്‍മാനുല്‍ ഫാരിസ് (20) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കോഴിക്കോട് ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികളായ ആറംഗ സംഘം പതങ്കയത്ത് എത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ നീന്തുന്നതിനിടെ സല്‍മാനുല്‍ ഫാരിസ് വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. മുക്കത്ത് നിന്നും ഫയര്‍ ഫോഴ്‌സ് എത്തി യുവാവിനെ കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മയ്യിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: റജുല. സഹോദരങ്ങള്‍: ഷമീം, ഷമീര്‍, ഷഹല്‍.

Latest