Connect with us

National

കൊറോണ: 80 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വുഹാനില്‍ ഇപ്പോഴുമുണ്ടെന്ന് വിദേശകാര്യ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ ബാധിതമായ ചൈനയിലെ വുഹാന്‍ സിറ്റിയില്‍ 80 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും കഴിയുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയെ അറിയിച്ചു. ഇവരില്‍ 10 പേര്‍ ഇന്ത്യയിലേക്കു മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, വിമാനത്താവളത്തിലെ സ്‌ക്രീനിംഗ് പ്രക്രിയയില്‍ പരാജയപ്പെട്ടതിനാല്‍ ഇവര്‍ക്ക് പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ല. ചൈനയിലെ ഇന്ത്യന്‍ എംബസി മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായും
ബന്ധം പുലര്‍ത്തുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

വുഹാനില്‍ നിന്ന് പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള അയല്‍ രാഷ്ട്രങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നതിനുള്ള സഹായ സന്നദ്ധത ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും മാലിദ്വീപ് മാത്രമാണ് അതിനോട് ക്രിയാത്മകമായി പ്രതികരിച്ചതെന്നും ജയ്ശങ്കര്‍ അറിയിച്ചു. സ്വന്തം പൗരന്മാരെ മാത്രമല്ല, താത്പര്യം പ്രകടിപ്പിക്കുന്ന എല്ലാ അയല്‍ രാഷ്ട്രങ്ങളിലെയും ആളുകളെ തിരിച്ചുകൊണ്ടുവരുന്നതിന് സഹായിക്കാനുള്ള തയാറെടുപ്പുകള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest