Connect with us

National

പ്രധാന മന്ത്രി രാജ്യസഭയില്‍ ഉപയോഗിച്ച 'ഝൂട്ട്' എന്ന വാക്ക് സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് പരാമര്‍ശിക്കവെ ഉപയോഗിച്ച “ഝൂട്ട്” എന്ന വാക്ക് സഭാരേഖകളില്‍ നിന്ന് നീക്കി. നുണ എന്ന അര്‍ഥം വരുന്ന ഹിന്ദി വാക്കാണിത്. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഈ വാക്ക് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെ (എന്‍ പി ആര്‍) നിലപാടെടുത്ത കോണ്‍ഗ്രസിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നതിനിടെയാണ് പ്രധാന മന്ത്രി ഝൂട്ട് എന്ന് പ്രയോഗിച്ചത്.

ഇത്തരത്തില്‍ പ്രധാന മന്ത്രിയുടെ പ്രസംഗത്തിലെ വാക്ക് നീക്കം ചെയ്യുന്നത് അപൂര്‍വ നടപടിയാണ്. 2018ല്‍ കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെതിരായ പ്രധാന മന്ത്രിയുടെ ഒരു പരാമര്‍ശവും 2013ല്‍ അരുണ്‍ ജയ്റ്റ്‌ലിക്കെതിരായ മന്‍മോഹന്‍ സിംഗിന്റെ പ്രതികരണവും സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു.