Connect with us

Gulf

യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി റാസ് അല്‍ ഖൈമ ഭരണാധികാരിയെ കണ്ടു

Published

|

Last Updated

അബൂദബി | യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ കാസിമിയുമായി കൂടിക്കാഴ്ച നടത്തി. യു എ ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വിജയിക്കണമെന്നും ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ അഭിവൃദ്ധി ലഭിക്കട്ടെയെന്നും അല്‍ കാസിമി ആശംസിച്ചു.

ടൂറിസം, വ്യാപാരം തുടങ്ങി നിരവധി മേഖലകളില്‍ റാസ് അല്‍ ഖൈമയും ഇന്ത്യയുമായി ദൃഢമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. 2019 ല്‍ ഇന്ത്യയില്‍ നിന്നുള്ള 68,869 സന്ദര്‍ശകരെ എമിറേറ്റ് സ്വാഗതം ചെയ്തു, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.5 ശതമാനം കൂടുതലാണ്. മാനുഫാക്ചറിംഗ്, മീഡിയ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളിലായി 3,400 ലധികം ഇന്ത്യന്‍ കമ്പനികളാണ് റാസ് അല്‍ ഖൈമയില്‍ പ്രവര്‍ത്തിക്കുന്നത്.

Latest