Connect with us

Gulf

കൊറോണ: ഇന്ത്യയില്‍ നിന്നെത്തിയ രണ്ടു വനിതകള്‍ സഊദിയില്‍ നിരീക്ഷണത്തില്‍

Published

|

Last Updated

മനാമ /ബഹ്റൈന്‍ | കൊറോണ വൈറസ് ബാധ സംശയിച്ചു ഇന്ത്യയില്‍ നിന്നും കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സഊദിയിലെത്തിയ രണ്ട് ഇന്ത്യന്‍ വനിതകള്‍ നിരീക്ഷണത്തിലാണെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2020 ജനുവരി 12 ന് ഇവര്‍ ചൈനയില്‍ നിന്നും ഇന്ത്യയിലെത്തുകയും 21 ദിവസം അവിടെ തങ്ങിയ ശേഷം സഊദിയിലെത്തുകയുമായിരുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വൈറസ് ഇന്‍ക്യുബേഷന്‍ കാലയളവ് സഊദിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് അവസാനിച്ചിട്ടുണ്ട്. ഇവരില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടുമില്ല. എങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നിനാണ് ഇവര്‍ റിയാദിലെത്തിയത്.

Latest