Connect with us

National

ബംഗാളില്‍ ബി ജെ പിയുടെ സി എ എ അനുകൂല റാലി പോലീസ് തടഞ്ഞു; നേതാക്കള്‍ കസ്റ്റഡിയില്‍

Published

|

Last Updated

കൊല്‍ക്കത്ത | പൗരത്വ നിയമ ഭേദഗതി (സി എ എ)യെ അനുകൂലിച്ച് ബി ജെ പി കൊല്‍ക്കത്തയില്‍ നടത്തിയ റാലി പോലീസ് തടഞ്ഞു. റാലിക്ക് നേതൃത്വം നല്‍കിയ കൈലാഷ് വര്‍ഗിയ, മുകുള്‍ റോയ് ഉള്‍പ്പടെയുള്ള ഉന്നത നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ കൊല്‍ക്കത്തയിലെ ടോളിഗഞ്ചിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അനുമതിയില്ലാതെ റാലി നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സി എ എ പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടി എം സി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രമേയവും നിയമസഭ പാസാക്കി. സി എ എയും ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍ പി ആര്‍) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ ആര്‍ സി) അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ ഐക്യം തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് മമത ആരോപിച്ചിരുന്നു.

Latest