Connect with us

Sports

മെസി ബാഴ്‌സ വിടുമെന്ന് അഭ്യൂഹം

Published

|

Last Updated

നൗക്യാമ്പ് | അർജന്റീന ഇന്റർ നാഷണൽ ബാഴ്‌സലോണ ഇതിഹാസം ലയണൽ മെസി ബാഴ്‌സ വിടുമെന്ന് റിപ്പോർട്ട്. ബാഴസലോണ ടെക്‌നിക്കൽ ഡയറക്ടറും മുൻ ടീം അംഗവുമായ എറിക്ക് അബിഡലുമായുള്ള അഭിപ്രായ വ്യത്യാസം മറനീക്കി വന്നതോടെ താരത്തിനു വേണ്ടി മുൻനിര ക്ലബ്ബുകൾ വലവീശിത്തുടങ്ങി.
പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് മെസിയെ സ്വന്തമാക്കാൻ മുൻ നിരയിലുള്ളത്. 2021 വരെയാണ് ബാഴ്‌സയുമായുള്ള മെസ്സിയുടെ കരാർ. പക്ഷേ ഇത്തവണ സീസൺ അവസാനിക്കുന്നതോടെ താരത്തിന് ഫ്രീ ട്രാൻസ്ഫർ ഉണ്ട്. ഇത് പ്രകാരം ഇഷ്ടമുള്ള ക്ലബ്ബിൽ കളിക്കാൻ മെസിക്ക് സാധിക്കും.

മെസിയുമായുള്ള മുൻ പരിചയംവെച്ച് താരത്തിനെ സിറ്റിയിലെത്തിക്കാൻ തീവ്ര പരിശ്രമത്തിലാണ് പെപ്പ് ഗ്വാർഡിയോളയും കൂട്ടരും.
ബാഴ്‌സ വിടാനുള്ള തന്റെ ആഗ്രഹം മെസി നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. ക്ലബ്ബ് മാറ്റത്തെക്കുറിച്ചുള്ള വാർത്തയോട് മെസി കൂടൂതൽ പ്രതികരിച്ചിട്ടില്ല. അഥവാ മെസി ക്ലബ്ബ് മാറുകയാണെങ്കിൽ
അത് ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറുകളിലൊന്നായിരിക്കും. ബാഴ്‌സലോണയിൽ മെസിയുടെ വാർഷിക വരുമാനം 50 ഡോളറിനു മുകളിലാണ്.

സിറ്റിയെ കൂടാതെ മുൻനിര ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ചെൽസി, ആഴ്‌സനൽ എന്നീ ടീമുകളും മെസിക്ക് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.
മെസിയുടെ ഒറ്റയാൾ പോരാട്ടത്തിൽ റയലിന് പലതവണ കാലിടറിയിട്ടുണ്ട്.
ലയണൽ മെസിയെ തങ്ങളുടെ പാളയത്തിലെത്തിച്ച് ചിരവൈരികളായ ബാഴ്‌സയെ ഞെട്ടിക്കാനുള്ള ശ്രമത്തിലാണ് റയൽ പ്രസിഡന്റ് ഫ്‌ലോറിന്റോ പേരെസ്.

Latest