Connect with us

Kozhikode

പി പി ഉസ്താദിനെ ഓർക്കുമ്പോൾ

Published

|

Last Updated

പാറന്നൂർ ഉസ്താദ് വേർപിരിഞ്ഞിട്ട് ഇന്നേക്ക് ഏഴ് വർഷം. സുന്നത്ത് ജമാഅത്തിന്റെ നേതാവും പ്രഭാഷകനും എഴുത്തുകാരനും മുദർരിസുമൊക്കെയായി മുൻനരയിൽ നിന്ന് പ്രവർത്തിച്ച വലിയ പണ്ഡിതനായിരുന്നു പി പി ഉസ്താദ്. സംഘടനാ രംഗത്ത് ചെറുപ്പകാലം മുതൽ തന്നെ ആത്മാർഥമായി പ്രവർത്തിച്ചുവന്ന ഉസ്താദിന് അതിന്റെ നേതൃത്വം വഹിക്കാനും ഭാഗ്യം ലഭിച്ചു. മർകസിന്റെ ആദ്യ മുദർരിസായിരുന്നു അദ്ദേഹം. മരിക്കുന്നതിന്റെ രണ്ട് വർഷം മുമ്പ് കോട്ടക്കലിൽ നടന്ന ഉലമാ കോൺഫറൻസിനോടനുബന്ധിച്ച് ചേർന്ന മുശാവറാ യോഗം മുശാവറ അംഗമായി തിരഞ്ഞെടുത്തിരുന്നു.

മർകസിന്റെ തുടക്കം മുതലുള്ള പ്രവർത്തകനായിരുന്നു പി പി ഉസ്താദ്. മർകസിന്റെ ആദ്യ സംരംഭമായ പള്ളി ദർസ് ആരംഭിച്ചത് പി പി ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു. എസ് വൈ എസിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹമാണ് മഹല്ല് കമ്മിറ്റികളുടെയും മദ്‌റസാ കമ്മിറ്റികളുടെയും കൂട്ടായ്മയായ എസ് എം എ രൂപവത്കരിക്കാൻ മുന്നിട്ടിറങ്ങിയത്. നരിക്കുനിയിൽ ഒരു ദീനീ സംരംഭത്തിന്റെ അനിവാര്യത മനസ്സിലാക്കി ബൈത്തുൽ ഇസ്സ സംരംഭങ്ങൾക്ക് മുന്നിട്ടിറങ്ങി.
സുന്നീ പ്രവർത്തകർക്ക് എന്നും ആവേശം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവും എഴുത്തുമെല്ലാം. അല്ലാഹു പി പി ഉസ്താദിന്റെ പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ. ആമീൻ.
-ടി എ മുഹമ്മദ് അഹ്സനി