Connect with us

Eduline

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനത്തിന് ബിറ്റ്‌സാറ്റ്

Published

|

Last Updated

രാജ്യത്തെ വിവിധ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സി(ബി ഐ ടി എസ് ബിറ്റ്‌സ്) ല്‍ പ്രഫഷനല്‍ കോഴ്‌സുകളിലേക്ക് ഉള്‍പ്പെടെയുള്ള പ്രവേശനത്തിന് ബിറ്റ്‌സാറ്റിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. പിലാനി, ഹൈദരാബാദ്, ഗോവ ക്യാമ്പസുകളില്‍ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ എന്‍ജിനീയറിംഗ് (ബി ഇ), സയന്‍സ്(എം എസ് സി), ഫാര്‍മസി (ബി. ഫാം) പ്രവേശനത്തിനായാണ് നടത്തുന്നപ്രവേശന പരീക്ഷയാണ് ബിറ്റ്‌സാറ്റ്.

എന്‍ജിനീയറിംഗ്
കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിംഗ് ബയോടെക്‌നോളജി എന്നീ ബ്രാഞ്ചുകളുണ്ട്. സയന്‍സ് വിഭാഗത്തില്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ് എന്നീ എം എസ് സി കോഴ്‌സുകള്‍സും ബാച്ചിലര്‍ ഓഫ് ഫാര്‍മസി കോഴ്‌സും നിലവിലുണ്ട്.

മെയ് 16നും 25നും ഇടയില്‍ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ തിരുവനന്തപുരത്ത് ഉള്‍പ്പെടെ നടത്തും. അപേക്ഷാഫീസ് ആണ്‍കുട്ടികള്‍ക്ക് 3,300 രൂപ. പെണ്‍കുട്ടികള്‍ക്ക് 2800 രൂപ. അപേക്ഷയിലെ പിശകുകള്‍ തിരുത്താന്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആറ് വരെ അവസരമുണ്ട്. പരീക്ഷാ സെന്ററുകള്‍ ഏപ്രില്‍ ഒന്പതിന് പ്രസിദ്ധീകരിക്കും. ഏപ്രില്‍ 18നകം പരീക്ഷാ തീയതിയും വരും. ക്യാമ്പസ് തിരിച്ചുള്ള കോഴ്‌സ് വിവരങ്ങള്‍, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എന്നിവ ബിറ്റ്‌സാറ്റ് വെബ്‌സൈറ്റിലെ ബ്രോഷറില്‍ ലഭിക്കും. വിശദാംശങ്ങള്‍ക്കും വിജ്ഞാപനം ഉള്‍ക്കൊള്ളുന്ന ബ്രോഷര്‍ വായിക്കാനും www.bitsatadmission.com സന്ദര്‍ശിക്കുക.