Connect with us

Malappuram

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലി നാളെ

Published

|

Last Updated

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ യുവജന റാലിയുടെ സ്‌നേഹനിധി വരവ് പൊതുസമ്മേളന വേദിയായ തിരൂർ തലക്കടത്തൂർ ആസാദ് സ്ട്രീറ്റിൽ നേതാക്കൾ സ്വീകരിക്കുന്നു

തിരൂർ | “പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു” എന്ന പ്രമേയത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന ജില്ലാ യുവജന റാലി നാളെ തിരൂരിൽ നടക്കും. വൈകുന്നേരം നാലിന് വാഗൺ ട്രാജഡി ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി പൊതുസമ്മേളന വേദിയായ തലക്കടത്തൂർ ആസാദി സ്ട്രീറ്റിൽ സമാപിക്കും. ടീം ഒലീവ് അംഗങ്ങളും സാന്ത്വനം വളണ്ടിയർമാരും പ്രത്യേക യൂനിഫോമിൽ റാലിയുടെ ഭാഗമാകും.

വൈകുന്നേരം ആറിന് നടക്കുന്ന പൊതുസമ്മേളനം പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാർഥന നടത്തും. സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ത്വാഹ തങ്ങൾ തളീക്കര, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, റഹ്‌മത്തുല്ല സഖാഫി എളമരം പ്രസംഗിക്കും. ജില്ലയിലെ 10 സോണുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 നിർധന കുടുംബങ്ങൾക്കുള്ള സാന്ത്വന ഭവനം “ദാറുൽഖൈർ” സമർപ്പണവും അവാർഡ് ദാനവും ചടങ്ങിൽ നടക്കും.
കേന്ദ്ര സർക്കാറിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രതിഷേധ സംഗമം കൂടിയാകും യുവജനറാലിയും പൊതുസമ്മേളനവും.

കാൽ ലക്ഷം പേർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. യുവജന റാലി നടക്കുന്ന നാളെ രാവിലെ എട്ടിന് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് അധ്യക്ഷത വഹിക്കും. അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം സന്ദേശം നൽകും.

ഒമ്പത് മണിക്ക് നടക്കുന്ന പഠനം സെഷനിൽ സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ആമുഖപ്രഭാഷണം നടത്തും. മതം ആദർശം, തൊഴിൽ വിദ്യാഭ്യാസം, സംസ്‌കാരം സദാചാരം, രാഷ്‌ട്രീയം എന്നീ വിഷയങ്ങൾ യാഥാക്രമം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം അബൂബക്കർ പടിക്കൽ, സ്വാദിഖ് വെളിമുക്ക്, അബ്ദുൽ മജീദ് അരിയല്ലൂർ അവതരിപ്പിക്കും.

11.30ന് “പൗരത്വം ഔദാര്യമല്ല” വിഷയത്തിൽ സെമിനാർ നടക്കും. ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ. എ പി അബ്ദുൽ വഹാബ്, ഡോ. ഹുസൈൻ രണ്ടത്താണി സംസാരിക്കും. 1.40ന് നടക്കുന്ന ഗുരുസന്നിധി സെഷനിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ സംസാരിക്കും.

2.15ന് “എസ് വൈ എസിന്റെ വർത്തമാനം” എന്ന പ്രാസ്ഥാനികം സെഷനിൽ മാളിയേക്കൽ സുലൈമാൻ സഖാഫി വിഷയാവതരണം നടത്തും. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് കക്കാട്, സി പി സൈതലവി ചെങ്ങര, മുഹമ്മദ് പറവൂർ പ്രസംഗിക്കും.
യുവജന റാലിയുടെ ഭാഗമായുള്ള വിവിധ പരിപാടികൾക്ക് ബുധനാഴ്ച ആസാദി സ്ട്രീറ്റിൽ തുടക്കമായി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ പതാക ഉയർത്തി. തുടർന്ന് നഗരിയിൽ ആത്മീയ സമ്മേളനം നടന്നു.
ഇന്നലെ വൈകുന്നേരം നാലിന് നടന്ന നിധി വരവിൽ യുവജന റാലിയുടെ ഭാഗമായി ജില്ലയിലെ 609 യൂനിറ്റുകളിൽ സ്വരൂപിച്ച സമ്മേളന നിധിയുമായി പ്രവർത്തകർ ആസാദി സ്ട്രീറ്റിലെത്തി. ഓരോ യൂനിറ്റുകളിൽ നിന്നുമെത്തിയ സ്‌നേഹ നിധി പെട്ടികൾ നഗരിയിൽ പ്രത്യേകം സജ്ജമാക്കിയ ഗ്യാലറികളിൽ പ്രദർശിപ്പിച്ചു.
ഇന്ന് നടക്കുന്ന സൗഹൃദ സംഗമം വൈകുന്നേരം നാലിന് ആസാദി സ്ട്രീറ്റിൽ വി അബ്ദുർറഹ്‌മാൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി കെ ഹംസ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് വാസു, അഖില കേരള കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, തിരൂർ മുനിസിപ്പൽ ചെയർമാൻ കെ ബാവ, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് മുഖ്യാതിഥികളാകും.

വെട്ടം ആലിക്കോയ(മുസ്‌ലിം ലീഗ്), ഇ ജയൻ(സി പി എം), ഹൈദ്രോസ്(കോൺഗ്രസ്) പ്രസംഗിക്കും.
രാത്രി 6.30ന് നടക്കുന്ന മതപ്രഭാഷണം കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഊരകം അബ്ദുർറഹ്‌മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡന്റ്സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് അധ്യക്ഷത വഹിക്കും. പേരോട് അബ്ദുർറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

വാർത്താസമ്മേളനത്തിൽ സയ്യിദ് സലാഹുദ്ദീൻ ബുഖാരി, വി പി എം ബശീർ പറവന്നൂർ, എൻ വി അബ്ദുറസാഖ് സഖാഫി, എ എ റഹീം കരുവാത്തുകുന്ന്, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ സംസാരിച്ചു.