Connect with us

National

വിവാദമായ 'ബിരിയാണി' പരാമര്‍ശത്തില്‍ യോഗിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Published

|

Last Updated

ലക്‌നോ | വിവാദമായ “ബിരിയാണി” പരാമര്‍ശത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ പ്രതിഷേധിച്ചവര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബിരിയാണി വിതരണം ചെയ്തുവെന്ന പ്രസ്താവനയിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇന്ന് വൈകീട്ട് അഞ്ചിനകം വിശദീകരണം ആവശ്യപ്പെട്ടുള്ളതാണ് നോട്ടീസ്.

കഴിഞ്ഞാഴ്ച ഡല്‍ഹിയിലെ ബാദര്‍പുര്‍ നിയോജക മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് കെജ്രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുന്നതായി യോഗി ആരോപിച്ചത്. പ്രതിഷേധക്കാര്‍ തീവ്രവാദികളാണ്. അവര്‍ക്കാണ് ബിരിയാണി വിതരണം ചെയ്യുന്നത്. എന്നാല്‍, പ്രധാന മന്ത്രിയായതു മുതല്‍ നരേന്ദ്ര മോദി എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവര്‍ക്ക് വെടിയുണ്ടകളാണ് നല്‍കുന്നത്. ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിഷമുള്ള വെള്ളമാണ് കുടിക്കാന്‍ കൊടുക്കുന്നത് എന്ന് ബി ഐ എസ് സര്‍വേയില്‍ പറയുന്നുണ്ട്. ശുദ്ധജലംപോലും കൊടുക്കാന്‍ കഴിയാത്തവര്‍ സമരക്കാര്‍ക്ക് ബിരിയാണ് വിതരണം ചെയ്യുകയാണ്- ഇങ്ങനെ പോയി യോഗിയുടെ പരാമര്‍ശങ്ങള്‍