Connect with us

Gulf

പ്രവാസി ക്ഷേമത്തിലധിഷ്ഠിതമായ ദീര്‍ഘവീക്ഷണമുള്ള ബജറ്റ്: എം എ യൂസഫലി

Published

|

Last Updated

അബുദാബി | പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന ബജറ്റില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിവച്ചത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് എം എ യൂസഫലി. വ്യവസായ വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖലയിലെ നവോഥാനം, വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ വര്‍ധന, പൈതൃക സംരക്ഷണം തുടങ്ങിയ നിരവധി പുരോഗമനപരമായ പദ്ധതികള്‍ക്കൊപ്പം 90 കോടി രൂപ പ്രവാസി വകുപ്പിന്റെ വിവിധ ക്ഷേമ പരിപാടികള്‍ക്കായി നീക്കിവച്ചത് നല്ല പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ലോക കേരളസഭക്ക് 12 കോടി വകയിരുത്തിയതും അഭിനന്ദനാര്‍ഹമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളത്തിന്റെ സ്ഥാനം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും യൂസഫലി പറഞ്ഞു.

Latest