Connect with us

Kerala

അവതരിപ്പിച്ചത് ഫാന്റസി ബജറ്റ്; മാന്ദ്യം മറികടക്കാനുള്ള നിര്‍ദേശമില്ല: പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് ഫാന്റസി ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണമില്ലെങ്കിലും വാചക കസര്‍ത്തിന് ഒരു കുഴപ്പമില്ലെന്നും ചെന്നിത്തല ആരോപിച്ചു.

സാമ്പത്തിക മാന്ദ്യത്തില്‍നിന്നും കരകയറാനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. അച്യുതാനന്ദന്റെ കാലത്ത് ധനമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ ഡാമില്‍നിന്നും മണല്‍ വാരുമെന്ന പ്രഖ്യാപനം നടത്തുന്നുണ്ട്. ഇവയെല്ലാം ജലരേഖയായി അവസാനിക്കുമെന്നും ചെന്നിത്തല ആരോപിച്ചു.