Connect with us

Kerala

ജി എസ് ടി നേട്ടമായില്ല; കിഫ്ബിയിലൂടെ അതിജീവിക്കും: മന്ത്രി തോമസ് ഐസക്

Published

|

Last Updated

തിരുവന്നതപുരം | ജി എസ് ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക മാന്ദ്യം അതിജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.കിഫ്ബിയിലൂടെ മാന്ദ്യത്തെ അതിജീവിക്കാനാകും.

കിഫ്ബിയെ സംശയിച്ചിരുന്നവരെ മസാല ബോണ്ട് നിശബ്ദരാക്കി. കിഫ്ബിയെ കുറ്റപ്പെടുത്തിയവര്‍ ഇന്ന് പദ്ധതികള്‍ക്കായി കൊതിക്കുകയാണ്. വരും വര്‍ഷം 20,000 കോടി രൂപ കിഫ്ബിയിലൂടെ ചെലവഴിക്കും. രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന നടപടിയാണിതെന്നും ധനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു