Connect with us

Kerala

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം |  റിയില്‍ എസ്റ്റേറ്റ് രംഗത്ത് വലിയ തിരിച്ചടിക്ക് കാരണമായേക്കാവുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്പോള്‍, ചുറ്റുപാടുള്ള ഭൂമിയില്‍ ഗണ്യമായ വിലവര്‍ധനയുണ്ടാകും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതു ശതമാനം വരെ വില അധികം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ വിപണി വിലയും സര്‍ക്കാര്‍നിശ്ചയിച്ചിട്ടുള്ള ന്യായവിലയും തമ്മിലുള്ള അന്തരം കുറച്ചുകാണ്ടുവരുന്നതിനാണ് ന്യായവില വര്‍ധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.

ലൊക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടി. ഫീസ് സ്ലാബ് പുതുക്കിയിട്ടുണ്ട്. കെട്ടിട നികുതി വര്‍ധിപ്പിച്ചു, 30 ശതമാനം വര്‍ധിക്കാത്ത തരത്തില്‍ ഇത് ക്രമീകരിക്കും.തണ്ടപ്പേര്‍ പകര്‍പ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി. ആഡംബര നികുതി കൂട്ടി. ഇതിലൂടെ16 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest