Connect with us

Kerala

തീരദേശ പാക്കേജിന് 1000 കോടി; മത്സ്യത്തൊഴിലാളികള്‍ക്കായി 40000 വീടുകള്‍ നിര്‍മിക്കും

Published

|

Last Updated

തിരുവനന്തപുരം |  തീരദേശ മേഖലക്കും മത്സ്യതൊഴിലാളി ക്ഷേമത്തിനും വലിയ ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് 40000 വീടുകള്‍ നീര്‍മ്മിച്ച് നല്‍കും.തീരദേശ പാക്കേജിന് 1000 കോടി വകയിരുത്തി. ചെട്ടി, പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും,റീ ബില്‍ഡ് കേരളയിലുടെ മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും. മത്സ്യഫെഡ് വഴി എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിട്ടതായി ബജറ്റില്‍ പറയുന്നു

ഓഖി പുനരധിവാസ പാക്കേജിന് ആയി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് തയ്യാറാണെന്ന പ്രഖ്യാപനവും ധനമന്ത്രി തോമസ് ഐസക് നടത്തിയിട്ടുണ്ട്.. ഫണ്ട് ചെവലഴിച്ചതിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഓഡിറ്റിംഗ് തീരുമാനിച്ചത്. മസ്ദൂര്‍ കിസാന്‍ ശക്തി സങ്കേതന്‍ സ്ഥാപക കൂടിയായ അരുണാ റോയിക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം തന്നെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കും, പരാതികള്‍ അരുണാ റോയിയെ അറിയിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

Latest