Connect with us

Kerala

'കേരള ബേങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല' ; ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ ഉറപ്പ്

Published

|

Last Updated

തിരുവനന്തപുരം | ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്ന കേരള ബേങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന ഉറപ്പ് നല്‍കുന്നതായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ബജറ്റ് പ്രസംഗത്തിനിടെയാണ് ഇക്കാര്യം ധനമന്ത്രി വ്യക്തമാക്കിയത്.ബേങ്ക് ജനങ്ങളില്‍നിന്നും അനാവശ്യ ചാര്‍ജുകള്‍ ഈടാക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ സഹകരണ ബേങ്കുകളെ ലയിപ്പിച്ച് കേരള ബേങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബേങ്ക് അനുമതി നല്‍കിയത്.

കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബേങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ബേങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ബജറ്റിലും ധനമന്ത്രി കേരള ബേങ്കിനെക്കുറിച്ച് പ്രതിപാ

Latest