Connect with us

Kerala

ജനക്ഷേമത്തിന് ഊന്നൽ; ചെലവ് നിയന്ത്രിക്കാനും വരുമാനം കൂട്ടാനും പദ്ധതികൾ

Published

|

Last Updated

തിരുവനന്തപുരം | ജനക്ഷേമത്തില്‍ ഊന്നിയും എന്നാല്‍ പണം കണ്ടെത്തുന്നതിനായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സംസ്ഥാന ബജറ്റ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ക്ഷേമ പെന്‍ഷനുകാര്‍ക്കുമെല്ലാം ആശ്വാസമാകുന്ന ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. നഗര- ഗ്രാമ വികസനത്തിന് ഒരുപോലെ ബജറ്റ് തുക വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ലൈഫ് മിഷനുമെല്ലാം വലിയ നീക്ക്‌പോക്കുകള്‍ ബജറ്റിലുണ്ട്.

എന്നാല്‍ തോമസ് ഐസക് നേരത്തെ അവതരിപ്പിച്ച ബജറ്റുകളില്‍ നിന്ന് വിത്യസ്തമായി ചെലവ് നിയന്ത്രിക്കുന്നതിന് ചില സുപ്രധാന നീക്കങ്ങള്‍ ഇത്തവണത്തെ ബജറ്റിലുണ്ടെന്നത് ശ്രദ്ധേയമാണ്. വരുമാനം വര്‍ധിപ്പിക്കുന്നതിനായി ജി എസ് ടിയുടെ പരിവ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ബജറ്റ് പറയുന്നു. അപ്രധാനമായ തസ്തികകള്‍ ഒഴിവാക്കും. വകുപ്പുകളിലെ നിയമനങ്ങള്‍ നിയന്ത്രിക്കും. ഒപ്പം ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിക്കുമെന്നും ബജറ്റിലുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഭൂമിയുടെ ന്യായവിലയില്‍ പത്ത് ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വര്‍ധിപ്പിക്കുന്നതെന്ന് ആശങ്ക സൃഷ്ടിക്കുന്നതാണ്. ന്യായവില ഉയര്‍ത്തുന്നതോടെ 200 കോടി അധികമായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ ചില സേവനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കും. ഭൂമിയുടെ പോക്ക് വരവിനുള്ള ഫീസ് കൂട്ടി. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന ലൊക്കേഷന്‍ മാപ്പിന് 200 രൂപ ഫീസ് ഏര്‍പ്പെടുത്തി, സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയിലെ കുടിശ്ശിക നല്‍കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പറയുന്നു.
ഭരണഘടനാ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്.

വരവുചെലവുകൾ ഒറ്റനോട്ടത്തിൽ

  • റവന്യൂ വരുമാനം 114635 കോടി
  • മൂലധന വരുമാനം 29575 കോടി
  • ആകെ വരുമാനം 142211 കോടി
  • റവന്യൂ ചെലവ് 129837 കോടി
  • മൂലധന ചെലവ് 14428 കോടി
  • ആകെ ചെലവ് 144254 കോടി
  • റവന്യൂ വരുമാനത്തില്‍ 15.7 ശതമാനം വര്‍ദ്ധന
  • റവന്യൂ ചെലവില്‍ 11.43 ശതമാനത്തിന്റെ വര്‍ദ്ധന
  • മൂലധന ചെലവില്‍ 58 ശതമാനത്തിന്റെ വര്‍ദ്ധന
  • ആകെ ചെലവില്‍ 15 ശതമാനത്തിന്റെ വര്‍ദ്ധന
  • റവന്യൂകമ്മി 2.01ല്‍ നിന്നും 1.55 ആയി കുറയും
  • ധനകമ്മി 3 ശതമാനം
  • സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 67420 കോടി
  • നികുതിയേതര വരുമാനം 14587 കോടി
  • കേന്ദ്രനികുതിവിഹിതം 20934 കോടി
  • ഗ്രാന്റുകള്‍ 11694 കോടി
---- facebook comment plugin here -----

Latest