Connect with us

Kerala

വിശപ്പ് രഹിത കേരളത്തിനായി ശ്രദ്ധേയ പദ്ധതികളുമായി സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ വിശപ്പ്രഹിത നാടാക്കി മാറ്റുന്നതിന് ശ്രദ്ധേയ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്ത് 25 രൂപക്ക് ഊണ്‍ ലഭിക്കുന്ന ആയിരം ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. കുടുംബഫ്രീ വഴിയാകും ഇത്തരം ഹോട്ടലുകള്‍ നടപ്പാക്കുക. വിശക്കുന്നവന് ഭക്ഷണം, ദാഹിക്കുന്നവന് വെള്ളം, തണുക്കുന്നവന് പുതപ്പ് എന്നാണ് സ്വാതന്ത്ര്യത്തിനായി ബാലചന്ദ്രന്‍ ചുള്ളിക്കാട് നല്‍കിയ നിര്‍വചനമെന്നും ഇതാണ് സര്‍ക്കാറിന്റേയും കാഴ്ചപ്പാടെന്നും ഐസക് പറഞ്ഞു. ഇതിനായി ഭക്ഷ്യ വകുപ്പ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.

കിടപ്പ് രോഗികള്‍ക്ക് സൗജന്യ ഭക്ഷണം വീടുകളിലെത്തിച്ച് നല്‍കും. ആയിരം ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് സ്‌പോണ്‍സര്‍മാരുടെ സഹായവും തേടും. ഇത്തരം ഹോട്ടലുകള്‍ തുടങ്ങുന്നവര്‍ക്ക് സിവില്‍ സപ്ലൈസ് വഴി സാധനങ്ങള്‍ ലഭ്യമാക്കും. വരുന്ന എപ്രില്‍ മുതല്‍ അമ്പലപ്പുഴ, ചേര്‍ത്തല മേഖലകളെ പരിപൂര്‍ണ്ണ വിശപ്പ് രഹിത മേഖലകളായും പ്രഖ്യാപിക്കും. 2020- 21 ഓടെ ഇത് വ്യാപിപ്പിക്കും. ഇതിനായി 20 കോടി ബജറ്റില്‍ വകയിരുത്തുമെന്നും ഐസക് പറഞ്ഞു.

 

Latest