Connect with us

National

ശ്രീലങ്കന്‍ പ്രധാനമന്ത്രി രജപക്‌സെ ഇന്ന് ഇന്ത്യയില്‍

Published

|

Last Updated

ന്യൂദല്‍ഹി | ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തും. വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷാ സഹകരണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായി ഉന്നതതല ചര്‍ച്ചകള്‍ അദ്ദേഹം നടത്തും.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് എസ് ജയ്ശങ്കര്‍ എന്നിവരുമായി രജപക്‌സെ കൂടിക്കാഴ്ച നടത്തും.




സഹോദരന്‍ ഗോതബായ 2019 നവംബറില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം രാജപക്‌സെ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്.