Connect with us

Kerala

250 രൂപയുടെ മരുന്ന് 28 രൂപക്ക് കെ എസ് ഡി പി ലഭ്യമാക്കും

Published

|

Last Updated

തിരുവനന്തപുരം |  പുതിയ പാലിയേറ്റീവ് നയത്തിന് സംസ്ഥാന ബജറ്റില്‍ അംഗീകാരം. പദ്ധതിയുടെ പ്രവര്‍ത്തനം സബ് സ്റ്റേഷനുകളിലൂടെ സംസ്ഥാനവ്യാപകമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബേസ് തയ്യാറാക്കും. ഇതോടൊപ്പം ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.

അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനം കെ എസ് ഡി പിയിലൂടെ ആരംഭിക്കും. 250 രൂപ പ്രതിദിനം ചിലവ് വരുന്ന മരുന്ന് 28 രൂപയ്ക്ക് കെ എസ് ഡി പി ലഭ്യമാക്കും. ക്യാന്‍സറിനുള്ള മരുന്നുകളുടെ ഉത്പാദനവും കിഫ്ബി സഹായത്തോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ക്യാന്‍സര്‍ മരുന്നുകളുടെ വില കുറക്കാനുള്ള എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest