Connect with us

Kerala

എല്‍ ഡി എഫ് ഭരണത്തില്‍ പൊതുവിദ്യാലയങ്ങളോട് പ്രിയം കൂടിയതായി ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞതായി ധനമന്ത്രി തോമസ് ഐസക്. വിദ്യാര്‍ഥികളെ കൂടുതല്‍ ആകര്‍ശിക്കുന്ന തരത്തില്‍ പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഞ്ചു ലക്ഷത്തോളം കുട്ടികളാണ് പുതുതായി പൊതുവിദ്യാലയത്തിലെത്തിയത്.

2016 വരെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാലു ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങള്‍ ഉപേക്ഷിച്ചെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest