Connect with us

Kerala

സംസ്ഥാനത്ത് എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം |  സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. എല്ലാ ക്ഷേമ പെന്‍ഷനുകളും 1300 രൂപയായി ഉയര്‍ത്തിയതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വിത്യസ്തമായി നൂറ് രൂപയുടെ വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്.
പ്രവാസികളുടെ ക്ഷേമനിധിക്കായി 90 കോടി നീക്കിവെച്ചതായും മന്ത്രി പറഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എന്ത് സാമ്പത്തിക പ്രതിസന്ധികളുണ്ടായാലും ക്ഷേമ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest