Connect with us

Kerala

സംസ്ഥാന ബജറ്റ് ഇന്ന്; മധുരം നല്‍കല്‍ ബജറ്റിലുണ്ടാകില്ലെന്ന് ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സാമ്പത്തിക പ്രതിസന്ധിക്കിടെ ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വരുമാന വര്‍ധനക്ക് കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഫീസുകള്‍ കൂട്ടാനും ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും ന്യായവിലയും വര്‍ധിപ്പിക്കാനും മദ്യത്തിന്‍േറതടക്കം നികുതി നിരക്കില്‍ മാറ്റംവരുത്താനും നടപടികള്‍ ഉണ്ടായേക്കും.

ചരക്ക് സേവന നികുതിയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനത്തിനാവില്ല. മാത്രമല്ല പ്രളയ സെസ് പിരിവ് തുടരുകയുമാണ്. നികുതിയേതര വരുമാനം ലഭിക്കുന്ന മേഖലകളിലെല്ലാം ഡോ. തോമസ് ഐസക് കൈവെച്ചേക്കും.

വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക.തോമസ് ഐസക്കിന്റെ 11ാം ബജറ്റാണിത്.
2020-21 സാമ്പത്തിക വര്‍ഷം സര്‍ക്കാരിന്റെ ഏറ്റവും മികച്ച വര്‍ഷമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. തിരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരംനല്‍കല്‍ ബജറ്റില്‍ ഉണ്ടാകില്ല. അനാവശ്യ ചലവുകള്‍ കുറയ്ക്കുമെന്നും ധനമന്ത്രി ബജറ്റിനു മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.
സംഘടിത മേഖലയില്‍ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകും. ചെറുകിട മേഖലയില്‍ തൊഴിലുകള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യേകപ്രോത്സാഹനം വേണ്ടിവരും. കാര്‍ഷികമേഖലയിലെ തൊഴിലുകളുടെ കാര്യത്തിലും മൂര്‍ത്തമായ പരിഹാരം ബജറ്റില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest