Connect with us

International

കൊറോണ ആദ്യം തിരിച്ചറിഞ്ഞ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

Published

|

Last Updated

ബീജിംഗ് |  കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ ലീ വെന്‍ല്യാംഗും കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടു. വുഹാനിലെ ആശുപത്രിയില്‍ താന്‍ ചികിത്സിച്ച രോഗിയില്‍ നിന്നുമാണ് ലീയ്ക്ക് കൊറോണ പകര്‍ന്നത്. അഞ്ച് ദിവസം മുമ്പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

ഡിസംബറില്‍ മെഡിക്കല്‍ പഠനകാലത്തെ സഹപാഠികളുടെ വി ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ആണ് ഇദ്ദേഹം ആദ്യമായി കൊറോണ വൈറസ് പടരുന്നു എന്ന സൂചന നല്‍കിയത്. ചൈനയില്‍ മുമ്പ് പടര്‍ന്നുപിടിച്ച സാര്‍സ് എന്ന രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ ഏഴു രോഗികളില്‍ കാണുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
എന്നാല്‍ ലീ ഉള്‍പ്പെടെയുള്ള ചോക്ടര്‍മാര്‍ വ്യാജ വാര്‍ത്തകള്‍ പരത്തുന്നു എന്നാണ് ചൈനീസ് പോാലീസ് നേരത്തെ ആരോപിച്ചത്. ലീയുടെ മരണത്തില്‍ ലോകാരോഗ്യ സംഘടന അനുശോചനം അറിയിച്ചു.

 

Latest