Connect with us

National

30 മണിക്കൂറോളം വിജയിയെ ചോദ്യം ചെയ്ത ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി

Published

|

Last Updated

ചെന്നൈ | ബിഗില്‍ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ താരം വിജയിയെ 30 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയില്‍ നിന്നും മടങ്ങി. വിജയിയുടെ ഭാര്യയേയും ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തിന്റ വസതയില്‍ നിന്ന് അനധികൃതമായ ഒരു പണവും ലഭിച്ചില്ല. ഇക്കാര്യം ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്നെ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്താക്കി.

വിജയ്‌യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. നിര്‍മാതാവായ അന്‍പു ചെഴിയന്റെ പക്കല്‍നിന്ന് കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തെന്നും ആദായനികുതി വകുപ്പ് കമ്മീഷണര്‍ സുരഭി അഹ്ലുവാലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ചെന്നൈ, മധുര എന്നിവിടങ്ങളിലെ അന്‍പു ചെഴിയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നാണ് പണം പിടിച്ചെടുത്തത്. ഇതിനൊപ്പം വിവിധ വസ്തുവകളുടെ രേഖകള്‍, പ്രോമിസറി നോട്ടുകള്‍, ചെക്കുകള്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. അന്‍പു ചെഴിയന്റെ ഓഫീസുകളില്‍നിന്ന് 65 കോടി രൂപ പിടിച്ചെടുത്തതായി നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest