Connect with us

National

യു പിയിലെ മാഘ് മേളയില്‍ ഗോ മൂത്രവും ചാണകവും കൊണ്ടുള്ള ഉത്പ്പനങ്ങള്‍ വില്‍പ്പനക്ക്

Published

|

Last Updated

ലഖ്‌നോ |  ഗോ മൂത്രവും ചാണകവും കൊണ്ടുള്ള ഉത്പ്പനങ്ങള്‍ വിപണിയിലിറക്കി ഉത്തര്‍ പ്രദേശിലെ വി എച്ച് പി രംഗത്ത്. പ്രയാഗ് രാജില്‍ ഇത്തവണത്തെ മാഘ് മേളയിലാണ് ഇത്തരം ഉത്പ്പനങ്ങള്‍ അടങ്ങിയ സ്റ്റാളുകള്‍ വി എച്ച് പി തുടങ്ങിയിരിക്കുന്നത്. പശുവിന്റെ മൂത്രം, ചാണകം എന്നിവയില്‍ നിന്നും നിര്‍മിച്ച സോപ്പുകള്‍, ടൂത്ത്‌പേസ്റ്റുകള്‍, ഐ ഡ്രോപ്‌സ്, വേദന സംഹാരി ഓയിലുകള്‍, റൂം ഫ്രെഷേര്‍സ് തുടങ്ങിയ ഉല്‍പന്നങ്ങളാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.

ആദ്യമായാണ് മാഘ് മേളയില്‍ ഇത്തവണത്തിലുള്ള വില്‍പ്പന കേന്ദ്രങ്ങളെന്ന് വി എച്ച് പി നേതാക്കളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാന്‍പൂരിലെ ബിത്തൂരിലുള്ള ഗോശാലയില്‍ നിന്നുമാണ് ഈ ഉത് പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ജിനുവരി പത്തിന് ആരംഭിച്ച മേള ഈ മാസം 21വരെ നീണ്ടുനില്‍ക്കും.