Connect with us

Saudi Arabia

സഊദിയിൽ ‘മീഡിയ സിറ്റി’ പദ്ധതി ആരംഭിക്കുന്നു

Published

|

Last Updated

റിയാദ് | സഊദിയിൽ പുതിയ ‘മീഡിയ സിറ്റി’ ആരംഭിക്കുന്നു. ഇത് സംബന്ധിച്ച കരാറിൽ ‘മീഡിയ സിറ്റി’ പ്രൊജക്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ഒപ്പുവെച്ചു പുതിയ പദ്ധതി നിലവിൽ വരുന്നതോടെ അറബ് മേഖലയിലെ ഒരു പ്രമുഖ മാധ്യമ, സാംസ്‌കാരിക, സാങ്കേതിക കേന്ദ്രമായി സഊദി മാറും.

2019 ഡിസംബറിൽ റിയാദിൽ നടന്ന പ്രഥമ സഊദി മീഡിയാ ഫോറം സമ്മേളനത്തിലാണ് മാധ്യമ മന്ത്രി തുർക്കി അൽഷബാന പുതിയ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.

തലസ്ഥാനമായ റിയാദിലാണ് മീഡിയ സിറ്റി സ്ഥാപിക്കുന്നത് എംബിസി മീഡിയ ഗ്രൂപ്പ്, അൽ അറേബ്യ, അൽ ഹദത്ത് ടെലിവിഷൻ നെറ്റ്‌വർക്ക്, സഊദി റിസർച്ച് ആൻഡ് മാർക്കറ്റിംഗ് ഗ്രൂപ്പ് എന്നിവക്കായുള്ള പുതിയ ആസ്ഥാനം മീഡിയ സിറ്റിയിൽ നിർമ്മിക്കുന്നതിനുള്ള കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്

Latest