Connect with us

National

ഡല്‍ഹി വോട്ടെടുപ്പ് കഴിഞ്ഞാല്‍ ശഹീന്‍ബാഗ് ജാലിയന്‍ വാലാബാഗായേക്കും: ഉവൈസി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമത്തിനെതിരൈ സമരം ചെയ്യുന്ന ശഹീന്‍ബാഗിലെ ജനക്കൂട്ടത്തെ വെടിവെച്ച് കൊന്നേക്കാമെന്ന സൂചന നല്‍കി മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി എം പി. ഈമാസം എട്ടിന് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശഹീന്‍ബാഗ് ചിലപ്പോള്‍ ജാലിയന്‍വാലാബാഗ് ആയേക്കും. പ്രതിഷേധക്കാരെ നീക്കാന്‍ സേനയെ ഇറക്കിയേക്കും. ബി ജെ പി മന്ത്രി വെടിവ്ക്കാനുള്ള പരാമര്‍ശം നടത്തിയ സ്ഥിതിക്ക് അങ്ങനെ നടക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനുള്ള സൂചനകളാണ് ഇപ്പോള്‍ വരുന്നതെന്നും ഉവൈസി പറഞ്ഞു.

2024ല്‍ എന്‍ ആര്‍ സി നടപ്പിലാക്കുമോയെന്നതിനും എന്‍ പി ആര്‍ പ്രാവര്‍ത്തികമാക്കാനായി 3900 കോടി എന്തിനാണ് ചെലവിടുന്നതെന്നതിനും സര്‍ക്കാര്‍ മറുപടി നല്‍കണം. താനൊരു ചരിത്ര വിദ്യാര്‍ഥിയായിരുന്നു. ഹിറ്റ്‌ലറും ഇത്തരത്തില്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് രണ്ട് തവണ സെന്‍സസ് എടുത്തതായി തനിക്ക് അറിയാം. അതിന് ശേഷമായിരുന്നു ജൂതന്മാരെ ഗ്യാസ് ചേംബറുകളില്‍ അടച്ചത്. നമ്മുടെ രാജ്യം അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്ന് ആഗ്രഹമുണ്ടെന്നും ഒവൈസി പറഞ്ഞു.

 

 

Latest