Connect with us

Saudi Arabia

ആര്‍.എസ്.സി യാംബു സെന്‍ട്രല്‍ സാഹിത്യോത്സവിന് വര്‍ണാഭമായ സമാപനം

Published

|

Last Updated

യാംബു | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി ) പതിനൊന്നാമത് യാംബു സെന്‍ട്രല്‍ സാഹിത്യോത്സവ് സമാപിച്ചു. അല്‍ മനാര്‍ ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ ഏഴ് വേദികളിലായി ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെകണ്ടറി, ജനറല്‍ എന്നീ ആറു വിഭാഗങ്ങളിലായി 44 ഇനങ്ങളിലായിരുന്നു മത്‌സരം. പ്രവാസി വിദ്യാര്‍ഥി യുവജനങ്ങളുടെ സര്‍ഗമേളയില്‍ വിവിധ യുനിറ്റുകളില്‍ നിന്നായി നൂറിലേറെ പ്രതിഭകള്‍ മാറ്റുരച്ചു. മത്‌സരത്തില്‍ കലാ പ്രതിഭയായി അദ്വൈത് ജോസഫിനെ തെരഞ്ഞടുത്തു.

സംഗമത്തില്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളായ അഡ്വ. ജോസഫ് അരിമ്പൂര്‍ (കവി), അനീസുദ്ദീന്‍ ചെറുകുളമ്പ് (ഗള്‍ഫ് മാധ്യമം), മാമുക്കോയ ഒറ്റപ്പാലം (കെ.എം.സി.സി), അഷ്‌ക്കര്‍ വണ്ടൂര്‍ (ഒ.ഐ.സി.സി ), സാബു വെളിയം (യാംബു വിചാര വേദി) എന്നിവര്‍ സംസാരിച്ചു.

Latest