Connect with us

Oman

വുഹാനിൽ നിന്ന് 71 അറബ് വിദ്യാർഥികളെ രക്ഷപ്പെടുത്തി

Published

|

Last Updated

മനാമ | ബഹ്‌റൈൻ, ഒമാൻ എന്നി ജി സി സി രാജ്യങ്ങളിൽ നിന്നടക്കമുള്ള 71 അറബ് വിദ്യാർഥികളെ ചൈനയിൽ നിന്ന് രക്ഷപ്പെടുത്തി. കൊറോണവൈറസ് പടർന്ന വുഹാനിൽ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചൈനയിൽ പഠനം നടത്തുന്ന 54 ജോർദാനി വിദ്യാർഥികൾക്കൊപ്പമാണ് ഇവർ ചൈന വിട്ടത്. ജോർദാൻ തലസ്ഥാനമായ അമാനിലെത്തിയ ഇവർ നിരീക്ഷണത്തിലാണ്. സിറിയ, ഫലസ്തീൻ പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. വിദഗ്ധ പരിശോധനക്ക് ശേഷമാണ് ഇവരെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. വിദ്യാർഥികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Latest