Connect with us

Ongoing News

ചൈനയിലേക്കുള്ള വിമാന സർവീസുകൾ യു എ ഇ നിർത്തുന്നു

Published

|

Last Updated

ദുബൈ | ബീജിംഗ് ഒഴികെ ചൈനയിലെ എല്ലാ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും യു എ ഇ താത്കാലികമായി നിർത്തിവെക്കുന്നു. ഈ മാസം അഞ്ചിന് ഇത് പ്രാബല്യത്തിൽ വരും. പുതിയ കൊറോണ വൈറസിനെതിരെ യു എ ഇ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ബീജിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ 6-8 മണിക്കൂർ സമഗ്രമായ മെഡിക്കൽ സ്‌ക്രീനിംഗ് നടത്തേണ്ടിവരും.

---- facebook comment plugin here -----

Latest