Connect with us

National

കെജരിവാള്‍ തീവ്രവാദിയെന്ന് കേന്ദ്രമന്ത്രി; എങ്കില്‍ അറസ്റ്റ് ചെയ്യുവെന്ന് എഎപിയുടെ വെല്ലുവിളി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തീവ്രവാദിയെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഇത് സംബന്ധിച്ച് ആവശ്യത്തിലധികം തെളിവുണ്ടെന്നും മന്ത്രി  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി നിഷ്‌കളങ്ക മുഖവുമായി ജനങ്ങളോട് ചോദിക്കുന്നു താന്‍ തീവ്രവാദി ആണോ എന്ന്. അതെ എന്നാണ് ഉത്തരം. അദ്ദേഹം തീവ്രവാദിയാണ്. താനൊരു അരാജക വാദിയാണെന്ന് കെജ്‌രിവാള്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഭീകരവാദിയും അരാജക വാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല”- ജാവദേക്കര്‍ പറഞ്ഞു.

അതേ സമയ ജാവദേക്കറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്ത. കെജ്‌രിവാള്‍ തീവ്രവാദി ആണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ എഎപി എംപി സഞ്ജയ് സിങ് ബിജെപിയെ വെല്ലുവിളിച്ചു. ഒരു കേന്ദ്രമന്ത്രിക്ക് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും സഞ്ജയ് സിങ് ചോദിച്ചു.ബിജെപി എംപിപര്‍വേഷ് വര്‍മയും കെജ്‌രിവാളിനെ മുന്‍പ് ഭീകരവാദി എന്ന് വിശേഷിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest