Connect with us

National

ഈ ദർഗയിൽ ഭരണഘടനയുടെ ആമുഖം വായിക്കാം

Published

|

Last Updated

മുംബൈ | മഹിം ദർഗയുടെ ചുമരിൽ ഭരണഘടനയുടെ ആമുഖത്തിന്റെ വലിയ പകർപ്പ് സ്ഥാപിച്ചു. ഹസ്‌റത് മഖ്ദൂം ഫഖീഹ് അലി മഹിമിയുടെ 607-ാം ഉറൂസിന് മുന്നോടിയായാണ് ഇത്. ആമുഖം കൂട്ടമായി വായിക്കുകയും ചെയ്തു.
ഇന്ത്യയെന്ന ആശയവും ഭരണഘടനയും അട്ടിമറിക്കപ്പെടുന്ന കാലത്ത് ഇത്തരം നീക്കങ്ങൾ അനിവാര്യമാണെന്ന് മഹിം, ഹാജി അലി ദർഗ മാനേജിംഗ് ട്രസ്റ്റി സുഹൈൽ ഖന്ദ്വാനി പറഞ്ഞു.

ജനാധിപത്യ, പരമാധികാര രാഷ്ട്രമായി ഇന്ത്യ നിലകൊള്ളണമെന്ന് ആമുഖം നമ്മെ ഓർമപ്പെടുത്തുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവ പോലെ എല്ലാ മൗലിക സ്വഭാവങ്ങളും അതുപോലെ നിലനിർത്തേണ്ടത് അനിവാര്യമാണ്. ഭരണഘടന അനുസരിക്കേണ്ടത് എല്ലാ സമൂഹങ്ങളുടെയും ഉത്തരവാദിത്വമാണ്. എല്ലാ മത സ്ഥാപനങ്ങളിലും ആമുഖം വായിക്കണം. ജാതിക്കും നിറത്തിനുമപ്പുറമുള്ള സാഹോദര്യം, സ്‌നേഹം തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതാകും അത്തരം നടപടികളെന്ന് ചടങ്ങിൽ സംബന്ധിച്ച അഭിഭാഷകൻ റിസ്‌വാൻ മെർച്ചന്റ് പറഞ്ഞു. ദർഗയിലെ ഈ പദ്ധതിയെ സന്ദർശകരെല്ലാം സ്വാഗതം ചെയ്തു.

Latest