Connect with us

Kerala

നാളെ തുടങ്ങാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം |  നാളെ തുടങ്ങാനുള്ള സ്വകാര്യ ബസ് സമരം ബസ് ഉടമകള്‍ പിന്‍വലിച്ചു. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസ് ടിക്കറ്റിന്റെ മിനിമം ചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും ഇതിന്റെ അടിസ്ഥാനത്തിലാണ് സമരാഹ്വാനത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും ബസ് ഉടമകള്‍ അറിയിച്ചു. ഈമാസം 20നകം സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഇവര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest