Connect with us

International

കൊറോണ: ചൈനയില്‍ മരണം 361; ഫിലിപ്പൈന്‍സിലും മരണം

Published

|

Last Updated

ബീജീംഗ് | ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ പടര്‍ന്ന് പന്തലിക്കുന്ന കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 361ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ചൈനക്ക് പുറത്തേക്കും മരണം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. ഇന്നലെ ഫിലിപ്പൈന്‍സില്‍ ഒരാള്‍ മരിച്ചു. ചൈനയില്‍ 2,829 പേര്‍ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രോഗ സംശയത്തെ തുടര്‍ന്ന് 17,205 പേര്‍ ചികിത്സയിലുണ്ട്.

കേരളത്തില്‍ രണ്ട് പേര്‍ രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ 27ന് ചൈനയില്‍ നിന്ന് കൊച്ചിയിലെത്തിയ യുവതി നിരീക്ഷണത്തിലാക്കി. ഹോം സ്‌റ്റേയില്‍ കഴിയുന്ന 28 കാരിയോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. യുവതിയെ ബംഗളൂരു വിമാനത്താവളത്തില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അതിനിടെ കൊറോണ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് വിവരം. ഇതിനകം 25 രാജ്യങ്ങളില്‍ ്സ്ഥിരീകരിച്ചിട്ടഉണ്ട്. മരണസംഖ്യ ഉയരുന്നതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വൈറസ് കൂടുതല്‍ വ്യാപിക്കുന്നുവെന്നതിന്റെ സൂചന നല്‍കി വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. ഷെജിയാങ്ങില്‍ 661 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 265ഉം വെന്‍ഷൂവിലാണ്.

വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചുകോടിയോളം ആളുകള്‍ക്കാണ് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. അത്യാവശ്യങ്ങള്‍ക്ക് രണ്ടുദിവസം കൂടുമ്പോള്‍ കുടുംബത്തില്‍ ഒരാള്‍ക്കാണ് പുറത്തുപോകാന്‍ അനുമതിയുള്ളത്. 46 ഹൈവേകളാണ് അടച്ചത്.