Connect with us

Kannur

അധികാരത്തിന് വേണ്ടി മോദി രാജ്യത്തെ ശിഥിലമാക്കുന്നു: മന്ത്രി ജയരാജൻ

Published

|

Last Updated

പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന മുദ്രാവാക്യം ഉയർത്തി എസ് വൈ എസ് കണ്ണൂരിൽ നടത്തിയ റാലി

കണ്ണൂർ | രാഷ്ട്രീയ അധികാരം നില നിർത്താൻ രാജ്യത്തെ ശിഥിലമാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ. ജനോപകാരാ പ്രദമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം കേന്ദ്ര സർക്കാർ രാജ്യത്തെ ശിഥിലമാക്കുന്നതിനായി പുതിയ നിയമങ്ങൾ അടിച്ചേൽപ്പിച്ച് കൊണ്ടിരിക്കുകയാണ്. എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ റാലി കണ്ണൂർ പോലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൗരത്വ നിയമത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് ഉത്ക്കണ്ഠയുണ്ട്. നിയമം പിൻവലിക്കണമെന്നത് ന്യൂനപക്ഷ സമുദായങ്ങളുടെ മാത്രം ആവശ്യമല്ല, മറിച്ച് രാജ്യത്തെ മതനിരപേക്ഷ വിശ്വാസികളാകെ ആവശ്യപ്പെടുകയാണ്. ജനാധിപത്യം ശക്തിപ്പെടാനും മതേതരത്വം സംരക്ഷിക്കാനും പൗരത്വ ഭേദഗതി നിയമം പിൻവലിച്ചെ പറ്റൂ. രണ്ടാം മോദി സർക്കാർ അധികാരം നിലനിർത്താൻ രാജ്യത്ത് വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയായിരുന്നു. ഇതിനായി നിയമ വിരുദ്ധ നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ നായകരെല്ലാം ആഗ്രഹിച്ചത് ഇന്ത്യയെ മത നിരപേക്ഷ രാഷ്ട്രമാക്കാനാണ്. അതിന് സഹായകരമായ ഭരണഘടനയാണ് ഇന്ത്യക്ക് വേണ്ടി നിർമിച്ചത്. എന്നാൽ ഈ ഭരണ ഘടനയെ അട്ടിമറിച്ച് രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest