Connect with us

National

പൗരത്വ നിയമ പ്രതിഷേധം: യു പി യിൽ കൊല്ലപ്പെട്ടവരുടെ ഭവനങ്ങൾ എസ് എസ് എഫ് ദേശീയ നേതാക്കൾ സന്ദർശിച്ചു

Published

|

Last Updated

സംഭൽ | പൗരത്വ നിയമത്തിനെതിരിൽ സമാധാനപരമായ പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ബിലാൽ, മുഹമ്മദ് ശഹ്‌റോസ് എന്നിവരുടെ വീടുകളിൽ എസ്.എസ്.എഫ് ദേശീയ നേതാക്കളായ ഷൗക്കത്ത് നഈമി അൽ ബുഖാരി, ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി, സുഹൈറുദ്ദീൻ നൂറാനി, ഉബൈദുല്ല സഖാഫി, ഡോ. നൂറുദ്ദീൻ റാസി, ശരീഫ് ബാംഗ്ലൂർ, ശാഫി നൂറാനി എന്നിവരുടെ സംഘം സന്ദർശിച്ചു.

ബിലാലിന്റെ രക്തസാക്ഷിത്വത്തിന്റെ നാൽപ്പതാം ദിനം കുടുംബങ്ങളും തദ്ദേശീയരും ഒന്നിച്ചു നടത്തിയ പരിപാടിയിൽ നേതാക്കൾ പ്രസംഗിച്ചു.

രാജ്യമാകെ കത്തിപ്പടരുന്ന പ്രക്ഷോഭം വിജയിക്കുമെന്ന് തീർച്ചയാണ്. രാജ്യത്തിന്റെ ബഹുസ്വരതയും സാഹോദര്യവും തകർക്കാൻ ആരെയും അനുവദിക്കില്ല. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം തികച്ചും സമാധാനപരമായിരിക്കണം. സംഭലിൽ നിലനിൽക്കുന്ന മതസൗഹാർദ്ദത്തിന് യാതൊരു കോട്ടവും തട്ടാതിരിക്കാൻ എല്ലാവരും ജാഗരൂകരായിരിക്കണം. നേതാക്കൾ ഉദ്‌ബോധിപ്പിച്ചു. ബിലാലിന്റെ അനാഥരായ മൂന്ന് പെൺകുട്ടികളുടെ പഠനം പൂർണമായും മർകസ് ഏറ്റെടുത്തു.

Latest